കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു രതീഷ്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല
ഇടുക്കി: സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറായി കൊള്ളാനും ഫോണിൽ അറിയിച്ച പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആലപ്പുഴ സ്വദേശി എ.ജി. രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണാകുകയും സഹപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ മരിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.
undefined
കുമളി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുമളി പോലീസിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ശില്‍പ.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം