ദുർഗന്ധം വമിച്ചതോടെയാണ് ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ പ്രദേശത്താകെ പരിശോധന നടത്തിയത്
പുളിക്കീഴ്: തിരുവല്ല പുളിക്കീഴിൽ ചതുപ്പ് നിലത്തിൽ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സമീപ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ തിരോധാന കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നാടോടി കുടുംബങ്ങളും മറ്റും ഈ പ്രദേശത്ത് തമ്പടിക്കാറുണ്ട്. അവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നു. രാത്രി വൈകി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കേസിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുർഗന്ധം വമിച്ചതോടെയാണ് ചതുപ്പിനോട് ചേർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ പ്രദേശത്താകെ പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലുകൾ നായ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം