പാലക്കാട്ട് പുല്ലരിയുന്നതിനിടെ അരിവാൾ പിടിച്ചുവാങ്ങി യുവതിയെ വെട്ടി, കൊട്ടിൽപ്പാറ സ്വദേശിക്കായി അന്വേഷണം

By Web Team  |  First Published Sep 12, 2024, 2:05 AM IST

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂരിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
 


പാലക്കാട്: കഞ്ചിക്കോട് വീടിന് സമീപം പുല്ലരിയുന്നതിനിടെ യുവതിക്ക് വെട്ടേറ്റു. 23കാരിയെ ആക്രമിച്ചതായി കരുതുന്ന കൊട്ടിൽപ്പാറ സ്വദേശി സൈമണിനായി അന്വേഷണം തുടങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ തൃശൂരിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന പച്ചക്കറിതോട്ടത്തിൽ നിന്നും യുവതിയും അമ്മയും പുല്ലരിയുകയായിരുന്നു. ഇതിനിടെ ഭക്ഷണമെടുക്കാൻ അമ്മ വീട്ടിലേക്ക് പോയ സമയത്താണ് തക്കംപാര്‍ത്തിരുന്ന പ്രതി പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ചത്. ഇത് തടയുന്നതിനിടെ യുവതിയുടെ കൈയിലെ അരിവാൾ പിടിച്ചു വാങ്ങി തലയിൽ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. 

Latest Videos

undefined

തലയുടെ വലത് ഭാഗത്ത് മൂന്നിടങ്ങളിൽ വെട്ടേറ്റു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി നേരത്തെയും സ്ത്രീ അതിക്രമ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസും നാട്ടുകാരും പറയുന്നത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും കസബ പൊലീസ് അറിയിച്ചു.

പ്രണയിച്ച പെൺകുട്ടി വിദേശത്ത് പോയി, സ്വകാര്യ ചിത്രങ്ങൾ അവളുടെ അച്ഛന് അയച്ചു, കോട്ടയം സ്വദേശി യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!