സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് ജസീമെന്ന് പൊലീസ് പറഞ്ഞു.
കായംകുളം: ആലപ്പുഴയിൽ കായംകുളത്ത് പത്തിയൂർ ഹൈസ്കൂളിന്റെ വാതിൽ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. സ്കൂളിലെ 35000 രൂപ വിലവരുന്ന പ്രോജക്റ്ററും ലാപ് ടോപ്പും മോഷണം ചെയ്ത് ബെംഗളൂരുവിലേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതി, തമിഴ്നാട് സ്വദേശി മാർത്താണ്ടം വില്ലേജിൽ സിറിയക്കാട്ടുവിള വീട്ടിൽ ജസിം (27) ആണ് പിടിയിലായത്. കരീലക്കുളങ്ങര പൊലീസാണ് ജസീമിനെ അറസ്റ്റ് ചെയത്.
സ്കൂളുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് ജസീമെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തിയതിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്നുകളയുകയായിരുന്നു പതിവ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കരീലക്കുളങ്ങര ഇൻസ്പെക്ടർ നിസാമുദ്ദിൻ ജെ, എസ്ഐ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, വിഷ്ണു എസ്സ് നായർ, വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.