
തൃശൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അഴിക്കോട് സ്വദേശി കൂട്ടിക്കൽ വീട്ടിൽ സുജേഷി (47) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റിൽ പ്രതി താമസിച്ച് വന്നിരുന്ന എറിയാട് ഉള്ള വാടക വീട്ടിലും 2024 നവംബറിൽ ചെറായിയിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. യുവതി വിവാഹ മോചിതയായതിനു ശേഷം സുജേഷ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
തുടർന്ന് വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. തുടർന്ന് യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ സലീം. കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷമീൻ, ഗോപേഷ്, അഖിൽ രാജ്, നീതി ഭാസി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam