ഒരു മാസം മുൻപ് നടന്ന കൂട്ടത്തലിൻ്റെ ബാക്കി! തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിക്ക് കുത്തേറ്റു

By Web Desk  |  First Published Jan 4, 2025, 9:10 PM IST

തിരുവനന്തപുരം പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥിയും സുഹൃത്തുക്കളും കുത്തിപ്പരുക്കേൽപ്പിച്ചു


തിരുവനന്തപുരം: പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ കുത്തേറ്റ് പരുക്ക്. അതേ സ്കൂളിലെ മറ്റൊരു വിദ്യാർഥിയും വെള്ളനാട് സ്കൂളിലെ 3 വിദ്യാർഥികളും ചേർന്നാണ് പ്ലസ്ടു വിദ്യാർത്ഥിയെ ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പൂവച്ചലിന് സമീപത്തായിരുന്നു ആക്രമണം. പൂവച്ചൽ സ്കൂളിലെ രണ്ട് വിദ്യാർഥികളെയും കഴിഞ്ഞ മാസം പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ സസ്പെൻഡ് ചെയ്തിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ പ്ലസ്ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ നാലുപേരും കാട്ടാക്കട പോലീസിന്റെ കസ്റ്റഡിയിലാണ്. സ്കൂളിൽ നിരന്തരം പ്ലസ് വൺ- പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘം തിരിഞ്ഞ് ഏറ്റുമുട്ടൽ പതിവാണ്. ഒരു മാസം മുൻപ് നടന്ന സംഘർഷത്തിൻ്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

click me!