ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

By Web Team  |  First Published Dec 23, 2024, 6:53 PM IST

ദയ ആംബുലൻസ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്നാന്റെ ജീവൻ രക്ഷിക്കാനായില്ല. 


തൃശൂർ: കൊടുങ്ങല്ലൂർ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ കാര അഞ്ചങ്ങാടിയിൽ ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർത്ഥി മരിച്ചു. കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അൻസറിൻ്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്. പെരിഞ്ഞനം കിഴക്ക് ഭാഗത്ത് താമസിച്ചു വരികയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിന് പരിക്കേറ്റിട്ടുണ്ട്. 

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഞ്ചങ്ങാടി സ്കൂളിന് മുന്നിലായിരുന്നു അപകടം. പത്താഴക്കാട് ദയ ആംബുലൻസ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്നാൻ മരിക്കുകയായിരുന്നു. പെരിഞ്ഞനം ആർ.എം. ഹൈസ്കൂളിലെ പ്ലസ് ടു വി.എച്ച്.എസ്.ഇ. വിദ്യാർത്ഥിയാണ് അഫ്നാൻ റോഷൻ.

Latest Videos

READ MORE: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ കേസ്; രണ്ട് യുവാക്കൾ അറസ്റ്റിൽ

click me!