18 വയസിൽ താഴെയുളളവർ വാഹനമോടിച്ചാൽ രക്ഷിതാവിനെ കുറ്റക്കാരനാക്കാമോ? എംവിഡി നിയമം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

By Web Team  |  First Published Nov 12, 2024, 6:44 AM IST

ഹർജിയിൽ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ഹർജി ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി.


കൊച്ചി : പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിൻ്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ഹർജി ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി.

പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളിൽ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്‍റെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 

Latest Videos

മോട്ടോര്‍ വാഹന നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയായവരോ വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഈ രണ്ട് വകുപ്പുകള്‍ക്കും പരമാവധി തടവ് മൂന്ന് മാസമാണ്. എന്നാല്‍, സെക്ഷന്‍ 199 എ പ്രകാരം  വാഹനത്തിന്റെ രക്ഷിതാവോ ഉടമയോ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാം.

യുവതി ബഹളം വച്ചതോടെ മാലയുമായി ഇറങ്ങിയോടി, പിന്നെയും പ്രദേശത്തെ 2 വീട്ടിൽ കയറി കള്ളൻ; മോഷ്ടിച്ചതിൽ വരവ് മാലയും

 

 

 

 

click me!