ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്
പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
അതേസമയം, ശബരിമലയിൽ ഇന്നലെ മാത്രം 88,561 ഭക്തജനങ്ങൾ ദർശനം നടത്തി. ഇന്ന് രാവിലെയും നല്ല തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്ന് ഇതുവരെ 34,513 ഭക്തർ മലകയറി. എരുമേലി കാനനപാത വഴി എത്തുന്ന ഭക്തർക്ക് ഇന്നുമുതൽ വാവർ നട വഴി ദർശനത്തിന് സൗകര്യം ഉണ്ടാകും.
undefined
ഇതിനിടെ, കോഴിക്കോട് കൈതപ്പൊയിലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ബസ് എതിരവെ വന്ന പിക്കപ്പ് ലോറിയുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ത് തീര്‍ത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.