തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ

By Web Team  |  First Published Jun 25, 2024, 8:22 AM IST

ദേശീയപാത - തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള - തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് സംഭവം


തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത്  കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ ഉടമ കൂടിയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദേശീയപാത - തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള - തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു.

Latest Videos

കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!