പായിപ്പാട് ജലോത്സവം; ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കാരിച്ചാൽ ചുണ്ടൻ ജേതാവ്

By Web TeamFirst Published Sep 18, 2024, 9:49 AM IST
Highlights

മേല്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേല്ലാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് കാരിച്ചാൽ ചുണ്ടൻ ജേതാവായത്. 

ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിൽ കാരിച്ചാൽ ചുണ്ടൻ ജേതാവ്. ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ ഓളപ്പരപ്പിൽ വിസ്മയം തീർത്താണ് എൻ പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ വള്ള സമിതിയുടെ കാരിച്ചാൽ ചുണ്ടൻ ജേതാവായി. മേല്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേല്ലാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് കാരിച്ചാൽ ചുണ്ടൻ ജേതാവായത്. 

മഹേഷ് കെ നായർ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. ലൂസേഴ്സ് മത്സരത്തിൽ ഷാഹുൽ ഹമീദ് ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി എന്നീ ചുണ്ടൻ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ദേവരാജൻ ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോൾ ആനാരിയും കരുവറ്റായും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 

Latest Videos

സമ്മേളനം ഫിഷറീസ് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജലമേള ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ അജികുമാർ, ആർ കെ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ശോഭ, ജോൺ തോമസ്, വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ജലോത്സവ സമിതി വൈസ് ചെയർമാൻ കെ കാർത്തികേയൻ എന്നിവർ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം പി വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!