'ആര്‍ത്തവ സമയത്ത് ഒത്തിരി ബുദ്ധിമുട്ടുന്നതായി സഹപ്രവര്‍ത്തക പരാതി പറഞ്ഞു'; കൈയടി നേടി കലക്ടറുടെ തീരുമാനം  

By Web Team  |  First Published Nov 2, 2024, 6:47 PM IST

സഹപ്രവർത്തകയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയതെന്നും കലക്ടർ കുറിച്ചു. 


പത്തനംതിട്ട: കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ. അദ്ദേഹം തന്നെയാണ് വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. സഹപ്രവർത്തകയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയതെന്നും കലക്ടർ കുറിച്ചു. 

പത്തനംതിട്ട കലക്ടറുടെ കുറിപ്പ്

Latest Videos

കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്റെ സഹപ്രവർത്തക എനിക്ക് മുന്നിൽ ഒരു നിർദേശം വക്കുകയുണ്ടായി. ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോൾ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് ഇതിനു എന്തെങ്കിലും ഒരു പരിഹാരം ചെയ്യുമോ എന്നായിരുന്നു അവരുടെ നിർദേശം. ചിന്തിച്ചപ്പോൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് ഇത് എന്നു മനസിലായി. 2024 ലെ world mental health day ലെ പ്രധാന സന്ദേശം തന്നെ mental health in workplace എന്നതാണല്ലോ. അപ്പോൾ ആർത്തവം പോലെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്നത് ചിന്തിക്കേണ്ട ഒന്നാണ്.

ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് അവർ സ്വന്തം കർമ്മ പഥത്തിൽ കാലൂന്നുന്നത്. പലപ്പോഴും ഈ വിഷയത്തിൽ ശരിയായ തുറന്നു പറച്ചിലുകൾ ഉണ്ടാകുന്നില്ല. എന്നാൽ നമ്മുടെ കളക്ടറേറ്റിലെ സഹോദരിമാർ ഈ വിഷയത്തെപ്പറ്റി സംസാരിച്ചത് ഏറെ സന്തോഷം ഉണ്ടാക്കി. അതുകൊണ്ട് അവർക്കു ജോലിയുടെ ഇടയ്ക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വിശ്രമിക്കുന്നതിനു വേണ്ടി ഒരു പ്രത്യേകമുറി തന്നെ ഒരുക്കാൻ നമ്മുക്ക് സാധിച്ചു. നമ്മുടെ ജില്ല ഏറെ സന്തോഷത്തോടെ ഇതിനു വഴിയൊരുക്കുന്നു.

Asianet News Live

click me!