കോഴിക്കോട് യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു  

By Web Team  |  First Published Dec 18, 2024, 10:42 AM IST

കോഴിക്കോട് കൊയിലാണ്ടിയിൽ യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു.തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്


കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായാണ് റൗഫ് കയറിയത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

ട്രെയിനിൽ റൗഫ് കുഴഞ്ഞുവീണ ഉടനെ യാത്രക്കാര്‍ നൽകിയ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Latest Videos

undefined

 

click me!