പഞ്ചായത്ത് പ്രസിഡന്‍റ് അപ്രതീക്ഷിതമായി രാജിവെച്ചു; യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ പ്രതിസന്ധി

By Web Team  |  First Published Jul 15, 2024, 6:21 PM IST

പാലക്കാട് ചാലിശ്ശേരി പഞ്ചായത്തിലെ പ്രസിഡന്‍റ് ആണ് മെമ്പര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചത്.


പാലക്കാട്: പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചു. കോൺഗ്രസിലെ എവി സന്ധ്യയാണ് രാജി വെച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിന് പുറമെ മെമ്പര്‍ സ്ഥാനവും ഇവര്‍ രാജിവെച്ചു. ഇതോടെ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 15 സീറ്റിൽ 8 യുഡിഎഫ്, 7 എൽഡിഎഫ് എന്ന രീതിയിലാണ് കക്ഷി നില.

സന്ധ്യ മെമ്പ൪ സ്ഥാനവും രാജിവെച്ചതോടെയാണ് ഭരണ പ്രതിസന്ധി . കോൺഗ്രസിലെ തന്നെ മറ്റൊരംഗവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിയിൽ കലാശിച്ചത്. സന്ധ്യ മെമ്പര്‍ സ്ഥാനവും രാജിവെച്ചതോടെ ഇരു കക്ഷികള്‍ക്കും ഏഴു വീതം അംഗങ്ങളാണുള്ളത്. സന്ധ്യയുടെ രാജിയോടെ ഭരണം തന്നെ നഷ്ടമാകുമെന്ന പ്രതിസന്ധിയിലാണ് യുഡിഎഫ്.

Latest Videos

ഫേയ്സ്ബുക്കിൽ കമന്‍റിട്ട ബിജെപി മുൻ കൗൺസിലറുടെ വീടിനുനേരെ ആക്രമണം; യുവമോർച്ച നേതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

എല്ലാ ദിവസവും പലഹാരപൊതിയുമായി വരുന്ന മകൻ ഇനിയില്ല; ജോയിയുടെ വേര്‍പാടിൽ മനംതകര്‍ന്ന് അമ്മ

 

click me!