അസൗകര്യങ്ങളിൽ നട്ടം തിരിഞ്ഞ് പാലക്കാട് മെഡിക്കൽ കോളേജ്; വിദ്യാർത്ഥി സമരം തുടരുന്നു

By Web Team  |  First Published Jun 15, 2024, 3:54 PM IST

എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പന്തൽ കെട്ടിയാണ് സമരം.


പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം സമരം തുടരുന്നു. എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പന്തൽ കെട്ടിയാണ് സമരം. സമരത്തിന് ഐക്യദാർഢ്യവുമായി വി കെ ശ്രീകണ്ഠൻ എംപിയും സമരപ്പന്തലിലെത്തി. 

2014 ൽ ആരംഭിച്ച മെഡിക്കൽ കോളജ്. കെട്ടിടം കെട്ടി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. വിദ്യാർത്ഥി ഐക്യവേദിയുടെയും എസ്എഫ്ഐയുടേയും നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് അഞ്ചു ദിവസം പിന്നിട്ടു. ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത ഐപിയിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വിഷയത്തിൽ സർക്കാർ വേഗത്തിൽ പരിഹാരം കാണണമെന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. 

Latest Videos

ഈ മാസം പത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു പട്ടികജാതി വകുപ്പിൻറെ ഉറപ്പ്. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും അതേപടി തുടർന്നു. ഡയറക്ടറെ ഉപരോധിച്ചും പഠിപ്പ് മുടക്കിയും സമരം ചെയ്തു. വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെത്തി മാരത്തൺ ചർച്ച നടത്തി. എല്ലാം ശരിയാവാൻ ഇനിയും ഒരു മാസമെടുക്കുമെന്നായിരുന്നു ചർച്ചയ്ക്ക് ശേഷമുള്ള മന്ത്രിയുടെ ഉറപ്പ്. ഇതോടെയാണ് ശക്തമായ സമരത്തിലേക്ക് പോകാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്. അസൗകര്യങ്ങൾ പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടിയെടുത്തത് എൻഫോഴ്സ്മെന്‍റ് ആർടിഒ
 

click me!