പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടിൽ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ.
അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടിയിൽ സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയിന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പിൽ ഭാസിയുടെ മകൻ അഖിൽ (30) ആണ് മുങ്ങി മരിച്ചത്.
ഉച്ചക്ക് 2-30 ഓടെ ആയിരുന്നു സംഭവം.പുറക്കാട് പഴയങ്ങാടിക്ക് കിഴക്ക് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടിൽ സുഹൃത്ത് ഉണ്ണിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അഖിൽ. നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഉണ്ണിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ - ലക്ഷ്മി.
നെയ്യാറിൽ ജലാശയത്തിൽ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി
ഒറ്റപ്പാലം നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായി കയ്യാങ്കളി; പൊലീസുകാരന് പരിക്ക്
പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ തർക്കവും കയ്യാങ്കളിയും ഉണ്ടായി. കയ്യാങ്കളിയില്‍ പ്രൊബേഷന്‍ എസ് ഐയായ വി എൽ ഷിജുവിന് പരിക്കേറ്റു.
പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ കൊടിമരവും ഫ്ലക്സുകളും തകർക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് സംഭവം. മുഖത്ത് പരിക്കേറ്റ ഷിജു താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
പൂന്തുറയില്‍ എസ്ഐയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം
തിരുവനന്തപുരം: എസ്ഐയെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ മര്‍ദ്ദിച്ചു. പൂന്തുറ എസ്‌ഐ വിമലിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചത്. കോണ്‍ഗ്രസിന് എതിരായ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിച്ചത് പോലീസ് തടയുന്നതിനിടെ പിറകിലൂടെ എസ്ഐയുടെ തലക്ക് അടിക്കുകയായിരുന്നു. എസ്‌ഐയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകരില്‍ ആരാണ് എസ്ഐയെ അടിച്ചത് എന്ന് വ്യക്തമല്ല എന്ന് പൊലീസ് പറഞ്ഞു.