പടയപ്പ 'കലിപ്പിൽ'; ദേവികുളത്ത് പച്ചക്കറി കൃഷി നശിപ്പിച്ചു, എസ്റ്റേറ്റിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താൻ ശ്രമം

By Web Team  |  First Published Nov 20, 2023, 4:10 PM IST

സമീപത്തെ തേയില തോട്ടത്തിലാണ് പടയപ്പ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. നിരീക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.


ഇടുക്കി: മൂന്നാര്‍ ദേവികുളത്ത് ജനവാസമേഖലയില്‍ വീണ്ടുമിറങ്ങി ഭീതിയുണ്ടാക്കി പടയപ്പ. ലാക്കാട് എസ് റ്റേറ്റിലെ തോട്ടം തോഴിലാളികളുടെ പച്ചകറി കൃഷി പടയപ്പെയെന്ന വിളിപ്പേരുള്ള കാട്ടാന നശിപ്പിച്ചു. തേയിലതോട്ടത്തിലുള്ള കാട്ടാനയെ തുരത്തി കാട്ടിലേക്കോടിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. കഴിഞ്ഞ രണ്ടാഴ്ച്ചയായി പടയപ്പ ദേവികുളം മൂന്നാര്‍ ഭാഗത്താണ് വിഹരിക്കുന്നത്. സാധാരണായായി പുലര്‍ച്ചെ ജനവാസമേഖലയിലെത്തി നേരം വെളുക്കുമ്പോഴേക്കും തിരികെ പോകാറാണ് പതിവ്.

ഇന്നലെ വരെ നാശനഷ്ടങ്ങളോന്നുമുണ്ടാക്കിയില്ല. എന്നാല്‍, ഇന്ന് കാര്യം മാറി. ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ പടയപ്പ  തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷി നശിപ്പിച്ചു. ഒടുവില്‍ നാട്ടുകാര്‍ ബഹളം വെച്ച് ജനവാസമേഖലിയില്‍ നിന്നും ഓടിക്കുകയായിരുന്നു. സമീപത്തെ തേയില തോട്ടത്തിലാണ് പടയപ്പ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. നിരീക്ഷിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. കാട്ടിലേക്ക് തുരത്തിയോടിക്കാനാണ് ശ്രമിക്കുന്നത്.  പ്രദേശത്ത് വേറെയും ആനകളുള്ളത് വെല്ലുവിളിയാണെന്നും വനംവകുപ്പ് വിശദീകരിച്ചു.

Latest Videos

പടയപ്പക്ക് പിന്നാലെ കാട്ടാനകൾ കൂട്ടമായെത്തുന്നു, പുറത്തിറങ്ങാന്‍ പോലുമാവാതെ തോട്ടം തൊഴിലാളികള്‍

വെള്ളത്തിലോടും 'പടയപ്പ', കൂടെ ബ്ലൂ വെയിലും ഗോള്‍ഡന്‍ വേവും; മൂന്നാര്‍ യാത്ര പൊളിക്കും

 

click me!