'ബെല്ലും ബ്രേക്കുമില്ലാത്ത പോക്ക്'; സീബ്രാലൈൻ മുറിച്ച് കടക്കവേ വയോധികന്‍റെ മുഖത്തിടിച്ച് ഓട്ടോ, നിർത്താത പോയി

By Web Desk  |  First Published Dec 29, 2024, 9:20 AM IST

അമിത വേഗതയിൽ കൊടും വളവിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോറിക്ഷ വയോധികനെ ഇടിച്ച ശേഷം  നിർത്താതെ പോവുകയായിരുന്നു.  


തിരുവനന്തപുരം: സീബ്രാ ലൈൻ മുറിച്ച് കടക്കവെ വയോധികനെ അമിത വേഗതയിലെത്തി ഓട്ടോറിക്ഷ ഇടിച്ചു. മുഖത്ത് പരിക്കേറ്റ വയോധികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി അമിതവേഗതയിലെത്തി വയോധികനെ ഇടിച്ച ശേഷം നിർത്താതെ പാഞ്ഞ ഓട്ടോറിക്ഷക്കായി പൊലീസ് അന്വേഷണം തുടങ്ങി. ആൽത്തറ ജംഗ്ഷൻ അനിഴത്തിൽ കേന്ദ്ര പൊലീസ് സേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്ന ഗോപി(81) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴം വൈകുന്നേരം ആറു മണിയോടെ ആണ് സംഭവം.

മലയിൻകീഴ് പാപ്പനംകോട് റോഡിൽ ആൽത്തറ ജംഗ്ഷനിൽ റോഡ് ആണ് മുറിച്ച് കടക്കവേ ആണ് അപകടം. അമിത വേഗതയിൽ കൊടും വളവിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോറിക്ഷ വയോധികനെ ഇടിച്ച ശേഷം  നിർത്താതെ പോവുകയായിരുന്നു.  ആൽത്തറ ജംഗ്ഷനിൽ ക്ഷേത്രത്തിൽ നിന്നും റോഡിലെ സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കുമ്പോൾ ആണ് അമിതവേഗതയിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ ഗോപിയുടെ ശരീരത്തിൽ ഇടിച്ചത്. വാഹനത്തിന്‍റെ വരവ് കണ്ടു സീബ്രാ ലൈൽ തന്നെ പകച്ചു നിൽക്കുകയായിരുന്നു ഗോപി. നിമിഷങ്ങൾക്കുള്ളിൽ ഓട്ടോ ഗോപിയെ ഇടിച്ചു കടന്നു പോയി. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് തെറിച്ചു നിലം പതിക്കാതത്. 

Latest Videos

അപകടത്തിൽ മുറിവേറ്റ് ഗോപിയുടെ മുഖത്ത് അഞ്ചോളം തുന്നൽ ഉണ്ട്.  പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ആണ് അപകടം ഉണ്ടാക്കിയത്. മലയിൻ കീഴ് സ്വദേശിയുടേതാണ് വാഹനമെന്നാണ് പ്രാഥമിക നിഗമനം.  മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More : വർക്കലയിൽ ഷെഡ് കെട്ടി ലഹരി ഉപയോഗം, ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടിക്കൊന്നു; 4 പ്രതികൾ കൂടി പിടിയിൽ

click me!