40ലധികം വാഹനങ്ങൾ, മുകളിലിരുന്ന് അഭ്യാസം; അതിരുകടന്ന ക്രിസ്മസ് ആഘോഷം, വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകും

By Sumam Thomas  |  First Published Dec 21, 2024, 10:33 AM IST

ആലുവ മാറമ്പിള്ളിയിൽ വാഹനങ്ങൾക്ക് മുകളിൽ അതിരുകടന്ന അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്.


ആലുവ: ആലുവ മാറമ്പിള്ളിയിൽ വാഹനങ്ങൾക്ക് മുകളിൽ അതിരുകടന്ന അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയിലെ  ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ചാണ്  വാഴക്കുളം മാറമ്പിള്ളി എം ഇ എസ് കോളേജിലെ വിദ്യാർത്ഥികൾ വാഹനത്തിനു മുകളിൽ കയറി അഭ്യാസപ്രകടനങ്ങൾ നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

ദൃശ്യങ്ങളിലുള്ള വാഹനങ്ങൾക്ക് നോട്ടീസ് നൽകിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.   വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. 40ലധികം വാഹനങ്ങൾ പരിപാടിയിൽ പങ്കെടുത്തുവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കോളേജിൽ നിന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.  

Latest Videos

click me!