വഴിമാറിയത് വൻ ദുരന്തം, അപകടകാരണം ഓവർടേക്ക് ചെയ്യാനുള്ള ശ്രമം; ഡ്രൈവർ സ്ഥിരം പ്രശ്നക്കാരനെന്ന് ദൃക്സാക്ഷി

By Web Team  |  First Published Jun 16, 2023, 2:37 PM IST

ബസുകളുടെ അമിത വേഗതയാണ് അപകട കാരണമെന്നും  ചിറയത്ത് ബസ് കാറിനെ മറികടന്ന് അപകടമുണ്ടാക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടിയുടെ ആഘാതത്തിൽ പലരും പുറത്തേക്ക് തെറിച്ചു വീണു. വൻദുരന്തം ഒഴിവായത് തലനാരിഴക്കാണ്. അപകടം വരുത്തി വച്ചത് ചിറയത്ത് ബസാണെന്ന് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം നടപടി എന്ന് ജോയിന്റ് ആർ.ടി.ഒ പറഞ്ഞു. വളവിൽ ഓവർ ടേക്ക് ചെയ്തു കയറി അപകടമുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബസുകളുടെ അമിത വേഗതയാണ് അപകട കാരണമെന്നും  ചിറയത്ത് ബസ് കാറിനെ മറികടന്ന് അപകടമുണ്ടാക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബസ് ഡ്രൈവർ സ്ഥിരമായി അമിത വേഗതയിൽ വാഹനമോടിക്കുന്നയാളാണെന്നും ദൃക്സാക്ഷി പറഞ്ഞു. മുമ്പും ഡ്രൈവറെ താക്കീത് ചെയ്തിട്ടുണ്ടെന്നും ദൃക്സാക്ഷി വ്യക്തമാക്കി. അപകടത്തിൽ നാൽപതിലേറെപ്പേർക്ക് പരിക്കേറ്റിരുന്നു, കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലെ വളവിലാണ് നേർക്കുനേർ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെ ഡ്രൈവർമാരുടെ നില ഗുരുതരമാണ്. 

Latest Videos

undefined

ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരില്‍ നിന്ന് പാലക്കാടേക്ക് പോവുകയയിരുന്ന രാജ പ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്.

നിറയെ യാത്രക്കാർ, ആലപ്പുഴയിൽ ബസിനകത്ത് നിമിഷനേരത്തിൽ വൻ പുക! നിലവിളിച്ച് യാത്രക്കാര്‍, ഒടുവിൽ രക്ഷ

click me!