ലൈഫ് മിഷനിൽ അന്ധ കുടുംബത്തിന് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമി; ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്

By Web Desk  |  First Published Jan 2, 2025, 8:39 AM IST

കുടുംബത്തിന് വാസയോഗ്യമായ സ്ഥലം കണ്ടെത്തി വീടുവെച്ചു നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. 


തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ അന്ധരായ കുടുബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുടുംബത്തിന് വാസയോഗ്യമായ സ്ഥലം കണ്ടെത്തി വീടുവെച്ചു നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. 

ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ലെന്നിരിക്കെ അന്ധരായ കുടുംബത്തെ അന്ത്യോദയ അന്നയോജന ആശ്രയ പദ്ധതിയിലൊന്നിൽ ഗുണഭോക്താവായി നിശ്ചയിക്കണം. ഭവന നിർമാണത്തിന് കെ.എച്ച്.ആർ. അസോസി യേഷനിൽ നിന്നും ലഭിക്കുന്ന സഹായത്തിന് ജില്ലാകളക്ടർ മേൽനോട്ടം വഹിക്കണം. 

Latest Videos

റാന്നി വടശ്ശേരിക്കര പഞ്ചായത്തിൽ കാഴ്ചയില്ലാത്ത മാതാപിതാക്കൾക്കൊപ്പം എട്ടാംക്ലാസ് വിദ്യാർത്ഥിനി അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന വിഷയത്തിൽ കമ്മിഷൻ സ്ഥലം സന്ദർശിക്കുകയും സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു. ഉത്തരവിൽ സ്വീകരിച്ച നടപടി റിപ്പോർട്ട്  മൂന്ന് മാസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ അംഗം എൻ.സുനന്ദ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, നികോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!