ഒരു വയസും മൂന്ന് മാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിരൽ വാതിലിൽ കുടുങ്ങി; നിസഹായതയിൽ രക്ഷകരായി ഫയര്‍ഫോഴ്സ്

By Web Team  |  First Published Nov 14, 2024, 7:10 PM IST

അഗ്നിരക്ഷാസേനാ അംഗങ്ങൾ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരൽ പുറത്തെടുത്തു.


പത്തനംതിട്ട: ഫ്ലാറ്റിലെ റൂമിൽ വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങിയ ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്. പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയിൽ അഭിജത് സാറാ അൽവിന്റെ കൈവിരലുകളാണ് വാതിലിനിടയിൽ കുടങ്ങിയത്. പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങൾ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരൽ പുറത്തെടുത്തു.

എസ്ബിഐ കുമ്പഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ആൽവിൻ പി കോശിയുടെയും അനീന അന്ന രാജന്റെയു മകളാണ് അബിജത്. കൈ കുടുങ്ങിയപ്പോൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേൽക്കാതെ വിരൽ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
 
പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  എ. സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ നൗഷാദ്, എസ് ഫ്രാൻസിസ്,  എ രഞ്ജിത്ത്,വി ഷൈജു, എൻആര്‍ തൻസീർ, കെആര്‍ വിഷ്ണു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Latest Videos

ശിശുദിനത്തിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസിലെത്തി കളിചിരിയുമായി ശിശുവിഹാറിലെ കുഞ്ഞുങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!