തൃശൂർ ചാലക്കുടിയിൽ ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

By Web Desk  |  First Published Jan 10, 2025, 3:10 PM IST

ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ജോർജിനെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 


തൃശൂർ: തൃശൂർ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് വെച്ച് ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ജോർജിനെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ദീർഘദൂര യാത്രക്കാർക്ക് വില്ലനായി രാജ്യറാണി എക്സ്പ്രസ്; സ്ലീപ്പർ കോച്ചുകൾ കുറച്ചു, ജനറൽ കോച്ചുകൾ കൂട്ടി

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!