കൊച്ചിയിൽ അവശേഷിക്കുന്ന ജൂതവംശജരിൽ ഒരാളായ ക്യൂനി ഹലേ​ഗ അന്തരിച്ചു

By Web Team  |  First Published Aug 11, 2024, 11:26 AM IST

കൊച്ചിയിലെ ജൂതപ്പള്ളിയായ സിനഗോഗിൻ്റെ ചുമതലക്കാരിയായിരുന്നു ക്യൂനി ഹലേഗ


കൊച്ചി: മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന രണ്ടു ജൂത വംശജരിൽ ഒരാൾ മരിച്ചു. ക്യൂനി ഹലേഗ എന്ന 89 കാരിയാണ് മരിച്ചത്. പ്രമുഖ വ്യവസായിയായിരുന്ന എസ്. കോഡറിൻ്റെ മകളും പരേതനായ എസ്. ഹലേഗയുടെ ഭാര്യയുമാണ്. കൊച്ചിയിലെ ജൂതപ്പള്ളിയായ സിനഗോഗിൻ്റെ ചുമതലക്കാരിയായിരുന്നു രാവിലെ ആറരയോടെയാണ് മരിച്ചത്. ഫിയോണ, ഡേവിഡ് ഹലേഗ എന്നിവരാണ് മക്കൾ. ഇരുവരും അമേരിക്കയിലാണ്. ഉച്ചതിരിഞ്ഞ് 3 മണിയോടെ മട്ടാഞ്ചേരി ജൂത സിമിത്തേരിയിൽ സംസ്ക്കരിക്കും. 

Latest Videos

 

click me!