താമരശേരി പുല്ലാഞ്ഞിമേട് വച്ച് ബൈക്ക് ഡിവൈഡറിൽ തട്ടി പരിക്കേറ്റ മുഹമ്മദ് നിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കട്ടിപ്പാറ കല്ലുള്ളതോട് മൈലാടം പാറക്കൽ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് നിയാസ് (21) ആണ് മരിച്ചത്. താമരശേരി പുല്ലാഞ്ഞിമേട് വച്ച് ബൈക്ക് ഡിവൈഡറിൽ തട്ടി പരിക്കേറ്റ മുഹമ്മദ് നിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം. താമരശേരി പൊലീസാണ് അപകടത്തിൽപ്പെട്ട നിയാസിനെ ആശുപത്രിയിൽ എത്തിച്ചത്.