ഓണത്തിരക്ക് മുന്നിൽ കണ്ട് സുപ്രധാന തീരുമാനം; സി എച്ച് മുഹമ്മദ് കോയ ഫ്ലൈ ഓവർ തുറക്കുമെന്ന് മുഹമ്മദ് റിയാസ്

By Web Team  |  First Published Aug 6, 2023, 8:53 PM IST

ബീച്ച്, ജനറ‌ൽ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിൽ 4.22 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.


കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സി എച്ച് മുഹമ്മദ് കോയ ഫ്ലൈ ഓവർ രണ്ട് ദിവസത്തിനകം ഗതാഗതത്തിനായി തുറന്ന് നൽകും. നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായിട്ടില്ലെങ്കിലും ഓണത്തിരക്ക് കണക്കിലെടുത്താണ് തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി. നഗരത്തിലെ ഏറ്റവും തിരക്കേറിയതും ആദ്യത്തേതുമായ സി എച്ച് ഫ്ലൈ ഓവർ കാലപ്പഴക്കം മൂലം നവീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ബീച്ച്, ജനറ‌ൽ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിൽ 4.22 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിർമാണ പ്രവ‍ൃത്തികളുടെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 13 ന് അടച്ച പാലമാണ് ഓണത്തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസത്തിനകം തുറന്ന് ന‌ൽകുക. 75 ശതമാനം പണികള്‍ പൂർത്തിയായി. ഗതാഗതം തുടങ്ങിയാലും ബാക്കിയുള്ള അറ്റക്കുറ്റപ്പണികള്‍ സമാന്തരമായി നടക്കും.

Latest Videos

മുംബൈ ആസ്ഥാനമായ സ്ട്രക്ചറൽ സ്പെഷാലിറ്റീസ് എന്ന കമ്പനിക്കാണ് നി‍ർമാണ ചുമതല. നവീകരണ പ്രവർത്തികളുടെ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി. പാലം തുറന്ന് ന‌ൽകുന്നതോടെ നഗരത്തിലെ ഗതാതഗക്കുരുക്കിന് പരിഹാരമാകുമെന്നാണ് വിലയിരുത്ത‌ൽ. കോഴിക്കോട് സിറ്റി ഡിസിപി കെ ഇ ബൈജു, എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് സി എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈനി എൻ വി, അസിസ്റ്റന്റ് എഞ്ചിനീയർ അമൽജിത്, കോൺട്രാക്ടർ അനിൽ, ഓവർസിയർ ജിതിൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ റോഡ് അപകടങ്ങളിലും മരണങ്ങളിലുമുണ്ടായ കുറവിന്റെ കണക്കുകള്‍ മന്ത്രി വി ശിവന്‍കുട്ടി പങ്കുവച്ചിരുന്നു. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3,316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3,992 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ ജൂലൈയില്‍ 1,201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1,329 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തതായാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു. എഐ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെയും മന്ത്രി പരിഹസിച്ചു. 'എന്തൊക്കെ പുകിലായിരുന്നു' എന്നാണ് കണക്കുകള്‍ പങ്കുവച്ച് മന്ത്രി കുറിച്ചത്.

സിഗ്നലിൽ ബൈക്ക് നിർത്തി, കൈപോയത് പിന്നിലുള്ള ബാഗിലേക്ക്; ഡെലിവറിക്കുള്ള ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ജീവൻക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!