തെരുവില്‍ അവശനിലയില്‍ കണ്ട വയോധികനെ ആശുപത്രിയിലെത്തിച്ചു; ബന്ധുക്കളെ കണ്ടെത്തി കൈമാറുമെന്ന് സന്നദ്ധ പ്രവർത്തകർ

By Web Team  |  First Published Aug 14, 2024, 9:32 AM IST

അസുഖം ഭേദമായ ശേഷം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറാന്‍ ശ്രമിക്കുമെന്നും സാധിച്ചില്ലെങ്കില്‍ കൂടുതല്‍ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.


കോഴിക്കോട്: തെരുവില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ സന്നദ്ധ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു. മീഞ്ചന്ത മിനി ബൈപ്പാസ് ജംഗ്ഷന് സമീപം അബോധാവസ്ഥയില്‍ കാണപ്പെട്ട 70 വയസ്സോളം പ്രായം തോന്നിക്കുന്ന ആളെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസമാണ് സമീപത്തെ ഹോട്ടലിന് മുന്‍പില്‍ അവശനിലയില്‍ കണ്ടത്.

തുടര്‍ന്ന് ലീഗല്‍ സര്‍വീസസ് അതോറിറ്റി പി എല്‍ വിമാരും ടീം മീഞ്ചന്ത പ്രവര്‍ത്തകരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഇയാൾ വട്ടക്കിണര്‍ പരിസരങ്ങളിലും ഗവ. ആര്‍ട്‌സ് കോളേജ് ബസ് സ്റ്റോപ്പിലും മറ്റും ഭിക്ഷ യാചിച്ചാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ലീഗല്‍ സര്‍വീസസ് അതോറിറ്റി പി എല്‍ വി മാരായ മുനീര്‍ മാത്തോട്ടം, സലിം വട്ടക്കിണര്‍, പ്രേമന്‍ പറന്നാട്ടില്‍, ടീം മീഞ്ചന്ത പ്രവര്‍ത്തകരായ കെ. വി അഹമ്മദ് യാസിര്‍, മുസ്തഫ, അനീഷ്, ജനീഷ് എന്നിവര്‍ ചേര്‍ന്ന് പന്നിയങ്കര പൊലിസിന്റെയും, ആംബുലന്‍സ് സര്‍വീസിന്റെയും സഹായത്തോടെയാണ് വയോധികനെ ആശുപത്രിയിലേക്ക് മാറ്റിയത്. അസുഖം ഭേദമായ ശേഷം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറാന്‍ ശ്രമിക്കുമെന്നും സാധിച്ചില്ലെങ്കില്‍ കൂടുതല്‍ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
 

Latest Videos

'അച്ഛനെ വിളിച്ചു, കിട്ടിയില്ല, ഓടിച്ചെന്നപ്പോൾ മണ്ണ് മാത്രം'; ഷിരൂരിൽ അർജുനെപ്പോലെ ജഗന്നാഥനും കാണാമറയത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!