യോഗ ക്ലാസിന് പോകുന്നതിനിടെ സ്കൂട്ടറിൽ പിക്കപ്പ് വാഹനമിടിച്ചു; നഴ്സിന് ഗുരുതര പരിക്ക്

By Web Desk  |  First Published Jan 9, 2025, 12:26 PM IST

രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കാരാടി ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സ്കൂട്ടറിൽ പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്കേറ്റത്. രാവിലെ ആറ് മണിയോടെ യോഗാ ക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. പിക്കപ്പ് വാഹനത്തിന്റെ ടയറുകള്‍ ഷീജയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷീജയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos

click me!