'വെള്ളമടിച്ച് ബഹളം വയ്ക്കൽ, പിടിച്ചുപറി, സ്ത്രീകളെ ശല്യം ചെയ്യൽ', 'സ്റ്റാമ്പർ' അനീഷിനെ പൂട്ടി പൊലീസ്

By Web Team  |  First Published Sep 9, 2024, 10:38 AM IST

പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത്, കൂലിതല്ല്, ബഹളം ഉണ്ടാക്കൽ, പൊതുസ്ഥലത്ത് അടിയുണ്ടാക്കൽ, സ്ത്രീകളെ ശല്യപ്പെടുതൽ, എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്. മുപ്പതോളം കേസിലെ പ്രതിയാണ് ഇയാൾ


തിരുവനന്തപുരം: തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട 'സ്റ്റാമ്പർ അനീഷ്' അറസ്റ്റിൽ. കരിപ്പൂർ വില്ലേജിൽ മുട്ടൽ മൂട് ഗവൺമെൻറ് ഹൈസ്കൂളിന് സമീപം കുഴിവള വീട്ടിൽ വിൽസൺ മകൻ സ്റ്റമ്പർ അനീഷ് എന്ന് വിളിക്കുന്ന അനീഷ് വയസ്സ് (32) ആണ് അറസ്റ്റിലായത്. നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലെ പ്രതിയാണ് ഇയാൾ. പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത്, കൂലിതല്ല്, ബഹളം ഉണ്ടാക്കൽ, പൊതുസ്ഥലത്ത് അടിയുണ്ടാക്കൽ, സ്ത്രീകളെ ശല്യപ്പെടുതൽ, എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്. മുപ്പതോളം കേസിലെ പ്രതിയാണ് ഇയാൾ. 

നേരത്തെ അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. സെപ്തംബർ നാലാം തിയതി നെടുമങ്ങാട് സൂര്യ ബാറിന് മുൻവശം വെച്ച് നെടുമങ്ങാട് ഉമ്മൻ കോട് സ്വദേശിയായ സജീദിനോട് മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൊടുക്കാത്തത് കൊണ്ടുള്ള  വിരോധത്തിൽ പണം പിടിച്ചു പറിച്ച കേസിലാണ് ഇയാൾ നിലവിൽ അറസ്റ്റിലായിട്ടുള്ളത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഇയാളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ.  

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!