മച്ചിൽ നിന്ന് ശബ്ദം, തെരച്ചിലിൽ കക്ഷിയെ കണ്ടു, ഒടുവിൽ ഓടിളക്കി പിടികൂടി, ഉറക്കം കളഞ്ഞത് കുഞ്ഞൻ പെരുമ്പാമ്പ്!

By Web Team  |  First Published Sep 8, 2024, 6:58 PM IST
മച്ചിൽ നിന്ന് ശബ്ദം, തെരച്ചിലിൽ ആളെ കണ്ടെത്തി, പിന്നാലെ മുങ്ങി, വീട്ടുകാരുടെ ഉറക്കം കളഞ്ഞ കുഞ്ഞൻ പെരുമ്പാമ്പ്


പത്തനംതിട്ട: മച്ചിൻ പുറത്തിരിക്കുന്ന കക്ഷിയെ ഓര്‍ത്ത് രണ്ടുദിവസമായി കോന്നിയിലെ വീട്ടുകാരുടെ ഉറക്കം അവതാളത്തിലായിട്ട്. കോന്നിയിലെ ഒരു വീട്ടിലെ മച്ചിൽ ആരോ ഉണ്ടെന്ന് വീട്ടുകാര്‍ ഉറിപ്പിച്ചിരുന്നു. ചെറിയ ശബ്ദം കേട്ട് വീട്ടുകാര്‍ നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഷെരീഫും കുടുംബവും ആളെ തിരിച്ചറിഞ്ഞത്. അൽപനേരം കണ്ടെങ്കിലും പിന്നീട് അപ്രത്യക്ഷനായി.

അങ്ങനെ രണ്ട് ദിവസം ഈ കുടുംബത്തിന്റെ ഉറക്കംകെടുത്തിയ 'ഭീകരൻ' മറ്റാരുമായിരുന്നില്ല ഒരു കുഞ്ഞൻ പെരുമ്പാമ്പായിരുന്നു. പെരുമ്പാമ്പിന കണ്ട ഉടൻ ഷെരീഫ് വനംവകുപ്പ് സ്ട്രേക്കേഴ്സ് ഫോഴ്സിനെ വിളിച്ചു. അവരെത്തി മച്ചിൽ ഏറെ നേരം പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താൻ പരാജയപ്പെട്ടു. ഒടുവിൽ  ഇന്ന് വീണ്ടും വനംവകുപ്പ് കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ്  എത്തി വീടിൻറെ മച്ചിലിരുന്ന കുഞ്ഞൻ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

Latest Videos

undefined

പത്തനംതിട്ട വനമേഖലയോട് ചെര്‍ന്ന വലഞ്ചുഴിയിലാണ് സംഭവം. ഉദ്യോഗസ്ഥര്‍ എത്തി ഓടിളക്കി ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. കക്ഷിയെ തെരയുന്നത് കണ്ട് നാട്ടുകാരും കൂടിയിരുന്നു. എന്നാൽ ആളെ കണ്ടെത്തിയതോടെ ഇത്രേ ഉള്ളോ എന്നായി. പിടികൂടിയ പെരുമ്പാമ്പിനെ വനത്തിൽ കൊണ്ടുവിടുമെന്ന് വനംവകുപ്പ് അറിയിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

പോരാട്ടത്തിൽ ആർക്ക് ജയം? മുതലയുടെ വായിൽ നിന്നും ഇരയെ തട്ടിയെടുക്കാൻ പരുന്ത് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!