എരുമക്കൊല്ലി യുപി സ്കൂളിൽ ഇന്ന് ഒരു വിദ്യാർത്ഥിയും എത്തിയില്ല; സ്കൂൾ ബസ് വന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി

By Web Team  |  First Published Dec 5, 2023, 3:42 PM IST

സ്കൂള്‍ ബസ് വരാത്തതിനാല്‍ ഇന്ന് ഒരു വിദ്യാർത്ഥിയും സ്കൂളില്‍ എത്തിയില്ല. പണം കുടിശ്ശിക ഉള്ളത് കൊണ്ടാണ് ബസ് വരാതിരുന്നത്.


വയനാട്: സ്കൂൾ വാഹനം വരാത്തതിനാൽ മേപ്പാടി എരുമക്കൊല്ലി ജി യു പി സ്കൂളിലെ 47 വിദ്യാർത്ഥികളുടെ പഠിപ്പ് മുടങ്ങി. കുടിശ്ശികയായ 1,70,000 രൂപ നൽകാത്തത് കൊണ്ടാണ് വാഹനം സർവീസ് നിർത്തിയത്. വാഹന സൗകര്യം ഒരുക്കേണ്ട ചുമതല മേപ്പാടി ഗ്രാമ പഞ്ചായത്തിനാണ്. പല തവണ ആവശ്യപ്പെട്ടിട്ടും തീരുമാനം ഉണ്ടായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിക്കുന്നു. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് സ്കൂൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!