കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒമ്പത് പേർക്ക് രോഗം, 59 പേർ നിരീക്ഷണത്തിൽ, നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു

By Web Team  |  First Published Nov 12, 2024, 9:05 AM IST

59 പേർ നിരീക്ഷണത്തിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.


ആലപ്പുഴ: നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 പേർ നിരീക്ഷണത്തിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നൂറനാട് പഞ്ചായത്തിലെ രണ്ട്,ആറ് വാർഡുകളിലാണ് രോഗബാധ. 

ആറാം വാർഡിൽ ഏഴ് പേർക്കും രണ്ടാം വാർഡിൽ പേർക്കും രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ വാർഡുകളിലായി 59 പേ‍ർ നിരീക്ഷണത്തിലാണ്. എറണാകുളം ജില്ലയിൽ നിന്നും രോഗം ബാധിച്ച് പഞ്ചായത്തിലെത്തിയ വ്യക്തിയാണ് രോഗബാധയുടെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇത് കണ്ടെത്താൻ വൈകിയതാണ് രോഗം പടരാൻ ഇടയാക്കിയതെങ്കിലും നിലവിൽ പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ ശക്തമാക്കിയതായി അധികൃതർ പറഞ്ഞു.

Latest Videos

ആശാപ്രവർത്തകർ, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകളുടെയല്ലാം പങ്കാളിത്തതോടെയാണ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍. അതേസമയം തൊട്ടടുത്ത ചുനക്കര, പാലമേൽ പഞ്ചായത്തുകളിലായി ഇരുപതോളം പേരും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളതും ആശങ്കക്കിടയാക്കുന്നുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം: മലപ്പുറത്ത് പത്ത് വയസുകാരി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!