വരയാടുകളുടെ കണക്കെടുപ്പ് മെയ് 10 മുതല്‍ 15 വരെ

By Web Team  |  First Published May 9, 2019, 3:42 PM IST

ഇരവികുളം, മറയൂര്‍, മീശപ്പുലിമല, മാങ്കുളം തുടങ്ങി വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളിലാണ് കണക്കെടുപ്പ് നടത്തുന്നത്. 31 ബ്ലോക്കുകളായി തിരിച്ച്, ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഓരോ ബ്ലോക്കിലും കണക്കെടുപ്പ് നടത്തുന്നത്.
 


ഇടുക്കി. ഈ വര്‍ഷത്തെ വരയാടുകളുടെ കണക്കെടുപ്പ് മെയ് 10 മുതല്‍ 15 വരെ നടക്കും. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ കോളേജ് ഓഫ് ഫോറസ്ട്രി ആന്‍റ് വെറ്റിനറി സയന്‍സ് തൃശ്ശൂര്‍, വിവിധ എന്‍ജിഓകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. ഇരവികുളം, മറയൂര്‍, മീശപ്പുലിമല, മാങ്കുളം തുടങ്ങി വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളിലാണ് കണക്കെടുപ്പ് നടത്തുന്നത്. 31 ബ്ലോക്കുകളായി തിരിച്ച്, ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഓരോ ബ്ലോക്കിലും കണക്കെടുപ്പ് നടത്തുന്നത്.

ജിപിഎസ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയാണ് കണക്കെടുപ്പ്. 9 ന് വൈകിട്ട് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡോര്‍മിറ്റിയില്‍ വച്ച് സംഘാംഗങ്ങള്‍ക്കുള്ള പരിശീലനം നല്‍കും 10 ന് വെളുപ്പിന് പുറപ്പെടുന്ന സംഘം 15 ന് തിരിച്ചെത്തും. തുടര്‍ന്ന് രാവിലെ വൈല്‍ഡ് ലൈഫ് ഡോര്‍മിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കണ്ടെത്തിയ കണക്കുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. 

Latest Videos

കഴിഞ്ഞ വര്‍ഷം വരയാടുകളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സംഘം നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവയുടെ ദ്യശ്യങ്ങള്‍ കാമറകളില്‍ ശേഖരിച്ച് അധിക്യതര്‍ക്ക് കൈമാറി. എന്നാല്‍ ഇത്തവണ പകല്‍നേരങ്ങളില്‍പോലും പുലിയിറങ്ങുന്നത് കണക്കെടുപ്പിന് തടസ്സം സ്യഷ്ടിക്കുമെന്ന ആശങ്കയിലാണ് വനപാലകര്‍. 

click me!