സുഹൃത്തുക്കൾക്കൊപ്പമുള്ള പുതുവത്സരാഘോഷം വൻ ദുരന്തമായി, വ്യൂ പോയിന്‍റിൽ നിൽക്കവെ കാൽവഴുതി വീണ് യുവാവ് മരിച്ചു

By Web Desk  |  First Published Jan 1, 2025, 10:51 PM IST

പുതുവത്സരാഘോഷത്തിനായി കാഞ്ഞാർ വാഗമൺ റോഡിൽ പുത്തേട് വ്യൂ പോയിൻ്റിൽ എത്തിയതായിരുന്നു എബിൻ ഉൾപ്പെടെയുള്ള സംഘം


ഇടുക്കി: സുഹൃത്തുക്കൾക്കൊപ്പം പുതുവത്സരാഘോഷത്തിനിടെ യുവാവ് കൊക്കയിൽ വീണ് മരിച്ചു. കരിങ്കുന്നം മേക്കാട്ടിൽ മാത്യുവിൻ്റെ മകൻ എബിൻ മാത്യു ( 25) ആണ് മരിച്ചത്. പുതുവത്സരാഘോഷത്തിനായി കാഞ്ഞാർ വാഗമൺ റോഡിൽ പുത്തേട് വ്യൂ പോയിൻ്റിൽ എത്തിയതായിരുന്നു എബിൻ ഉൾപ്പെടെയുള്ള സംഘം. ഇതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണാണ് അപകടം.

'ന്യൂ ഇയറിന്' കേരളത്തിലെ 3 ബിവറേജുകളിൽ നിന്നായി 22 ലിറ്റർ മദ്യം, ഒപ്പം10 ബിയറും വാങ്ങി; ശേഷം വിൽപ്പന, പിടിയിൽ

Latest Videos

സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് കാഞ്ഞാർ പൊലീസും മൂലമറ്റം ഫയർ ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ എബിനെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാഞ്ഞാർ എസ് ഐ ബൈജു പി ബാബുവിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം പിന്നീട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!