പൾസർ ബൈക്ക്, ഒറ്റനോട്ടത്തിൽ സംശയമൊന്നും തോന്നില്ല, പക്ഷേ നമ്പർ പരിശോധനയിൽ കണ്ടത് എൻഫീൽഡ്; ശേഷം സംഭവിച്ചത്!

By Web Team  |  First Published Aug 2, 2023, 9:59 PM IST

കരുനാഗപ്പള്ളി അഴീക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ സംശയം തോന്നിയ പൾസർ ബൈക്കാണ് കയ്യോടെ പിടികൂടിയത്


കൊല്ലം: കൊല്ലത്തെ ആർ ടി ഓ എൻഫോഴ്‌സ്‌മെന്‍റ് പരിശോധനയിൽ പൾസർ ബൈക്ക് മോഷണം കയ്യോടെ പിടികൂടിയ വിവരം പങ്കുവച്ച് മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി അഴീക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ സംശയം തോന്നിയ പൾസർ ബൈക്കാണ് കയ്യോടെ പിടികൂടിയത്. KL 12 L 6086 എന്ന രജിസ്‌ട്രേഷൻ നമ്പർ പുറകിൽ പ്രദർശിപ്പിച്ച നീല നിറത്തിലുള്ള ബജാജ് പൾസർ പരിശോധിച്ചപ്പോൾ നമ്പർ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് വാഹനത്തിന്റേതാണെന്ന് എം വി ഡി ആദ്യം തന്നെ കണ്ടെത്തി. ചാസിസ് നമ്പർ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ യഥാർഥ നമ്പർ  KL 32 M 9224 ആണെന്ന് മനസ്സിലാക്കിയതോടെയാണ് മോഷണം പിടിയിലായത്. ഒരു മാസം മുമ്പ് എറണാകുളം മുളവുകാട് നിന്നും മോഷണം പോയ ബൈക്കായിരുന്നു ഇതെന്നാണ് എം വി ഡി കണ്ടെത്തിയത്.

ഇക്കാര്യത്തെക്കുറിച്ച് എം വി ഡിക്ക് പറയാനുള്ളത്

Latest Videos

കൊല്ലം ആർ ടി ഓ എൻഫോഴ്‌സ്‌മെൻറ് കരുനാഗപ്പള്ളി സ്‌ക്വാഡ് കരുനാഗപ്പള്ളി അഴീക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ സംശയം തോന്നി KL 12 L 6086 എന്ന രജിസ്‌ട്രേഷൻ നമ്പർ പുറകിൽ പ്രദർശിപ്പിച്ച നീല നിറത്തിലുള്ള ബജാജ് പൾസർ മോട്ടോർ സൈക്കിൾ പരിശോധിച്ചപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന നമ്പർ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് വാഹനത്തിന്റേതാണെന്നു മനസ്സിലാകുകയും, തുടർന്നു ചാസിസ് നമ്പർ പരിശോധിച്ചതിൽ ഈ വാഹനത്തിന്റെ യഥാർഥ നമ്പർ  KL 32 M 9224 ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഈ വാഹനത്തിന്റെ ഉടമയായ മണികണ്ഠനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടി വാഹനം ഒരു മാസം മുമ്പ് എറണാകുളം മുളവുകാട് നിന്നും മോഷണം പോയതാണെന്നും ആയത് മുളവുകാട് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. വാഹനത്തിൽ പ്രദർശിപ്പിച്ചിരുന്ന KL 12 L 6086 നമ്പറിലുള്ള വാഹനത്തിൻറെ വയനാട്ടിലുള്ള ഉടമയെ ബന്ധപ്പെട്ടപ്പോൾ എറണാകുളം ഭാഗത്തു നിന്നും തന്റെ വാഹനത്തിൻറെ പേരിൽ ഒരു ചെല്ലാൻ വന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നതായും അറിയാൻ കഴിഞ്ഞു. തുടർന്ന് ഇ ചെല്ലാൻ തയ്യാറാക്കുകയും വാഹനവും അത് ഓടിച്ചിരുന്ന സഞ്ജയ് L S നെയും ക്രിമിനൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!