കോട്ടയ്ക്കല്‍ നഗരസഭ ലീഗിന് നഷ്ടമായി; എല്‍ഡിഎഫ് പിന്തുണയോടെ മുഹ്‌സിന ചെയര്‍പേഴ്‌സണ്‍ 

By Web Team  |  First Published Dec 6, 2023, 1:53 PM IST

ലീഗിനുള്ളിലെ പ്രശ്‌നങ്ങളുടെ പേരില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും നേരത്തെ രാജി വച്ചിരുന്നു.


മലപ്പുറം: മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ മുസ്ലീംലീഗിന് നഷ്ടമായി. ലീഗ് സ്ഥാനാര്‍ഥി ഡോ. ഹനീഷയാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് പിന്തുണയോടെ മുഹ്‌സിന പൂവന്‍മഠത്തിലാണ് പുതിയ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.

13 വോട്ടുകള്‍ക്കെതിരെ 15 വോട്ടുകള്‍ നേടിയായിരുന്നു മുഹ്‌സിനയുടെ വിജയം. വോട്ടെടുപ്പില്‍ ആറ് ലീഗ് വിമതര്‍ മുഹ്‌സിനയെ പിന്തുണച്ചു.

Latest Videos

undefined

മുസ്ലീംലീഗിലെ പ്രശ്‌നങ്ങള്‍ കാരണം ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവെച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് മുഹ്‌സിന വിജയിച്ചത്. 30 അംഗ കൗണ്‍സിലില്‍ ഒരാള്‍ രാജിവെയ്ക്കുകയും ഒരാള്‍ അയോഗ്യയാക്കപ്പെടുകയും ചെയ്തതോടെ 28 പേരാണുള്ളത്.

'വാഹനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പി, റോഡരികിലേക്ക് വന്ന് വീക്ഷിക്കും': ഇപി ജയരാജന്‍ 
 

click me!