യുവാവിനെ ചവിട്ടി വീഴ്ത്തി, തലക്കടിച്ച് കൊല്ലാന്‍ ശ്രമം: തിരുവനന്തപുരത്ത് 25കാരൻ അറസ്റ്റില്‍

By Web Team  |  First Published Dec 17, 2023, 3:58 PM IST

നെടുമങ്ങാട് തേക്കട ചീരാണിക്കര കുഴിവിള തടത്തരികത്ത്‌ വീട്ടിൽ നൗഫൽ (25) ആണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്.


തിരുവനന്തപുരം: അനധികൃതമായി മദ്യവിൽപന നടത്തുന്നുവെന്ന് പൊലീസിൽ പരാതിപ്പെട്ടയാളെ തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് തേക്കട ചീരാണിക്കര കുഴിവിള തടത്തരികത്ത്‌ വീട്ടിൽ നൗഫൽ (25) ആണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. കല്ലുവരമ്പ്‌ സ്വദേശിയായ അരുണിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

അരുൺ സ്കൂട്ടറില്‍ വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ മുന്‍വശത്ത്‌ തടഞ്ഞ്‌ നിര്‍ത്തി ചവിട്ടി വീഴ്ത്തുകയും വീട്ടില്‍ ഓടിക്കയറിയപ്പോൾ പിൻതുടർന്നെത്തി മരക്കഷണം കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. തിരുവനന്തപുരം റൂറല്‍ എസ്‌ പി കിരണ്‍ നാരായണിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട്‌ സി ഐ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!