ഓടുന്ന വണ്ടി പെട്ടെന്ന് ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Apr 29, 2025, 09:36 AM IST
ഓടുന്ന വണ്ടി പെട്ടെന്ന് ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം; അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

യാത്രക്കിടെ വണ്ടി ഓഫ് ആയതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുന്നതിനിടെയാണ് തീപ്പിടിക്കുകയായിരുന്നു.

കോഴിക്കോട്: യാത്രക്കിടെ യുവാവിന്റെ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് പുളിവയലില്‍ ആണ് അപകടമുണ്ടായത്. എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണിയുടെ ടിവിഎസ് ജൂപിറ്റര്‍ മോഡല്‍ സ്‌കൂട്ടറാണ് പൂര്‍ണമായും കത്തിനശിച്ചത്. യാത്രക്കിടെ വണ്ടി ഓഫ് ആയതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുന്നതിനിടെയാണ് തീപ്പിടിക്കുകയായിരുന്നു.

സ്‌കൂട്ടറില്‍ നിന്നും തീ ഉയര്‍ന്നതോടെ അനൂപ് വണ്ടിയില്‍ നിന്നും പെട്ടെന്ന് ചാടി ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാട്ടുകാര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന സംഘം എത്തുമ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത് മിനിട്ടോളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗാതം പുന:സ്ഥാപിച്ചത്.

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ 8 പഞ്ചായത്തുകൾ; കൈകോർക്കാനില്ലെന്ന് എൽഡിഎഫും യുഡിഎഫും, എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് മുന്നണികൾ
എറണാകുളം ഡിസിസിയിൽ പൊട്ടിത്തെറി തുടരുന്നു, കലാപക്കൊടി ഉയർത്തി ഉമ തോമസ്; 'തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു'