നീല കളറുള്ള ഓൾട്ടോ കാർ, കൊല്ലത്തെ പമ്പിലേക്ക് ഓടിച്ച് കയറ്റി, വട്ടം ചുറ്റി യുവാവിന്‍റെ അഭ്യാസം; അന്വേഷണം

By Web Desk  |  First Published Jan 10, 2025, 6:34 AM IST

നീല നിറത്തിലുള്ള മാരുതി ആൾട്ടോ കാറിലെത്തിയ യുവാവാണ് പെട്രോൾ പമ്പിനുള്ളിൽ കുറച്ച് നേരത്തേക്ക് ഭീതി നിറച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.


കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിലെ പെട്രോൾ പമ്പിൽ കാറുമായി യുവാവിൻ്റെ അഭ്യാസ പ്രകടനം. കഴിഞ്ഞ ശനിയാഴ്ചയാണ് പമ്പിനുള്ളിൽ കാർ വട്ടം കറക്കി  യുവാവ് പരിഭ്രാന്തി പരത്തിയത്. പെട്രോൾ അടിക്കാനെത്തിയ യാത്രക്കാരും ജീവനക്കാരുമടക്കം നിരവധി പേർ പമ്പിൽ ഉണ്ടായിരുന്ന സമയത്തായിരന്നു യുവാവിന്‍റെ പരാക്രമം. ഹോൺ മുഴക്കിക്കൊണ്ട് കാർ  പമ്പിനുള്ളിൽ അപകടരനായ രീതിയിൽ വട്ടം ചുറ്റുകയായിരുന്നു.

തുടർന്ന് യുവാവ് പമ്പിൽ നിന്നും വേഗത്തിൽ ഓടിച്ച് രക്ഷപ്പെട്ടു. നീല നിറത്തിലുള്ള മാരുതി ആൾട്ടോ കാറിലെത്തിയ യുവാവാണ് പെട്രോൾ പമ്പിനുള്ളിൽ കുറച്ച് നേരത്തേക്ക് ഭീതി നിറച്ചത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കാറിൽ ഇന്ധനം നിറച്ചശേഷമാണ് യുവാവ് കാറുമായി പമ്പിൽ വട്ടംചുറ്റിയത്. പിന്നീട് വേഗത്തിൽ കാറുമായി ഓടിച്ച് പോവുകയായിരുന്നു.

Latest Videos

കാർ നിയന്ത്രണം വിട്ടിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.  അപകടകരമായ രീതിയിൽ കാറോടിച്ച് അഭ്യാസം നടത്തിയ യുവാവിനെതിരെ മോട്ടോർവാഹന വകുപ്പ് അന്വേഷണം തുടങ്ങി.  യുവാവിന്റെ ഡ്രൈവിങ് ലൈസൻസിന്റെ വിശദാംശങ്ങൾ ശേഖരിച്ചു. വാഹനത്തിന്റെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. ഇയാൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി.

Read More :  'അര കിലോയുടെ സ്വർണ കട്ടി, ബസ്റ്റാന്‍റിൽ വെച്ച് കൈമാറ്റം', മലപ്പുറത്തെ ജ്വല്ലറി ഉടമയെ പറ്റിച്ച് 6 ലക്ഷം തട്ടി!

click me!