കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശ്ശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം