മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസ് നൂസ് അവർ ചർച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. വെറും നാൽപ്പത് മുതൽ അമ്പത് വർഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് താൻ മോൻസന് വിറ്റതെന്നായിരുന്നു വെളിപ്പെടുത്തല്‍
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ (Monson Mavunkal) 'പുരാവസ്തു ശേഖരം' കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് കേരളം (Kerala). മോശയുടെ അംശവടിയും കൃഷ്ണൻ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാൽ അമ്മ യശോദ മരംകൊണ്ട് നിർമ്മിച്ചതെന്ന് മോൻസൻ അവകാശപ്പെട്ട ഉറിയും യേശുവിനെ ഒറ്റിയതിന് കിട്ടിയ വെള്ളിക്കാശും എന്നിങ്ങനെ ആരും മൂക്കത്ത് വിരല്‍ വച്ച് പോകുന്ന ശേഖരമാണ് മോന്‍സന് ഉണ്ടായിരുന്നത്.
അതില്‍ മോശയടെ അംശവടി ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോള്‍ ആ വടിയുടെ പിന്നിലെ കഥ മോന്‍സന്‍ ഒരു അഭിമുഖത്തില്‍ പറയുന്നതിന്‍റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മോന്‍സന്‍ ബ്രേക്കിംഗ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണിത്. മോന്‍സന്‍റെ കൈവശമുള്ള അംശവടിയെ കുറിച്ച് സംശയം ഉയര്‍ത്തിയാണ് അഭിമുഖം നടത്തുന്ന മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിച്ചിട്ടുള്ളത്.
undefined
മോന്‍സന്‍റെ മറുപടി ഇങ്ങനെ
തന്‍റെ കൈവശമുള്ള മോശയുടെ അംശവടി ഒരു സിംഗിള്‍ മരമല്ല. ഒരു സിംഗിള്‍ മരത്തില്‍ ഒരു പാമ്പിനെ കൊത്തി വച്ചിരിക്കുന്നതല്ല. അത് രണ്ടും രണ്ട് മരമാണ്. അതാണ് അതിന്‍റെ അത്ഭുതം. ഒരു മരത്തില്‍ വേറൊരു മരം ചുറ്റി പാമ്പായിരിക്കുകയാണ്. അതില്‍ ഒരു അത്ഭുതം ഉണ്ട്. പിന്നെ ഇത് മോശയുടെ വടി ആണോ എന്ന് ഉറപ്പിച്ച് ചോദിച്ചാല്‍ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. മ്യൂസിയത്തില്‍ നിന്ന്, മോശയുടെ വടി എന്ന് അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് തന്നെ വാങ്ങിയതാണ്. അതിന്‍റെ പഴക്കം കറക്ടാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മേലെ അതിന്‍റെ തടിക്ക് പഴക്കമുണ്ട്.
മോൻസന് പുരാവസ്തു നൽകിയ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍
മോശയുടെ അംശവടി എന്നവകാശപ്പെട്ട വടി പുരാവസ്തുവല്ലെന്ന് മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസ് നൂസ് അവർ ചർച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. വെറും നാൽപ്പത് മുതൽ അമ്പത് വർഷം മാത്രം പഴക്കമുള്ള വാക്കിംഗ് സ്റ്റിക്കാണ് താൻ മോൻസന് വിറ്റതെന്നും ഇതാണ് പിന്നീട് മോശയുടെ അംശവടിയാണെന്ന് മോൻസൻ പ്രചരിപ്പിച്ചതെന്നും സന്തോഷ് ന്യൂസ് അവറിൽ പറഞ്ഞു.
കാലപ്പഴക്കം പറഞ്ഞുതന്നെയാണ് ഓരോ വസ്തുക്കളും മോൻസന് നൽകിയതെന്നും ഊന്നുവടി എന്ന് പറഞ്ഞുതന്നെയാണ് ആ വടി കൊടുത്തതെന്നും സന്തോഷ് വ്യക്തമാക്കി. പുരാവസ്തുക്കൾ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് വസ്തുക്കൾ നൽകുകയും ചെയ്യുന്നയാളാണ് താനെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
ടൊവിനോ തോമസ്, പേര്‍ളി മാണി, ശ്രീനിവാസന്‍; മോൻസനൊപ്പമുള്ള ചലചിത്രതാരങ്ങളുടെ ചിത്രങ്ങളും പുറത്ത്
മോൻസന്റെ കയ്യിലുള്ള പുരാവസ്തുക്കളിൽ ഭൂരിഭാഗവും സന്തോഷിന്റെ പക്കൽ നിന്നും വാങ്ങിയതാണ്. എന്നാൽ ഇതിന് ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് സന്തോഷ് പറയുന്നത്. ഖത്തർ, ദുബൈ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വരാറുണ്ട് എന്ന് പറയുമ്പോൾ സാധനങ്ങൾ കൊണ്ടുകൊടുക്കും. പക്ഷേ വിറ്റതായി അറിയില്ല.
കാറിലും തട്ടിപ്പ്; എട്ട് ആഡംബര കാറുകള്‍ വാങ്ങി, ഒരു രൂപ പോലും മോന്‍സന്‍ നല്‍കിയില്ലെന്ന് വ്യവസായി
ത്രേതായുഗത്തിൽ കൃഷ്ണൻ വെണ്ണ കട്ടുതിന്ന് സ്ഥിരമായി ഉറി പൊട്ടിച്ചിരുന്നതിനാൽ അമ്മ യശോദ മരംകൊണ്ട് നിർമ്മിച്ചതെന്ന് മോൻസൻ അവകാശപ്പെട്ട ഉറിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് ഒരു പഴയ വീട്ടിൽ തൈരും വെണ്ണയും ഇട്ടുവയ്ക്കുന്ന അറുപത് വർഷം പഴക്കം മാത്രമുള്ളതാണെന്നും താൻ തന്നെയാണ് അതും മോൻസന് നൽകിയതെന്നും സന്തോഷ് പറഞ്ഞു. 2000 രൂപയ്ക്കാണ് ഈ ഉറി വിൽപ്പന നടത്തിയത്. സാധാരണ ഉറിയാണെന്ന് പറഞ്ഞുതന്നെയാണ് വിറ്റതെന്നും സന്തോഷ് ന്യൂസ് അവറിൽ പറഞ്ഞു.
മോൻസൻ തട്ടിപ്പുകാരനെന്ന് 2020 ൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകി, ഇഡി അന്വേഷണത്തിനും ശുപാർശ നൽകി