അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ മാസങ്ങള്‍ക്കുശേഷം മണ്ഡലത്തിലെ പൊതുപരിപാടിയില്‍ നേരിട്ട് പങ്കെടുത്തു
കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ മാസങ്ങള്‍ക്കുശേഷം മണ്ഡലത്തിലെ പൊതുപരിപാടിയില്‍ നേരിട്ട്
പങ്കെടുത്തു. കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ തൃക്കാക്കര നഗരസഭ സ്ഥാപിച്ച ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്യാനാണ് എംഎല്‍എ എത്തിയത്. നഗരസഭ ചെയര്‍പേര്‍സണടക്കം ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവിട്ടാണ് ഓപ്പണ്‍ ജിം നിര്‍മിച്ചത്.