13 കാരിക്കായുള്ള തെരച്ചിലിനിടെ തൃശൂരിൽ ട്രെയിനിൽ മറ്റൊരു കുട്ടി; തിരുപ്പൂരിൽ കാണാതായ 14 കാരിയെ കണ്ടെത്തി

By Web Team  |  First Published Aug 22, 2024, 7:37 AM IST

ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടേകാലോടെയാണ് ട്രെയിനില്‍നിന്ന് കൂട്ടിയെ കണ്ടെത്തിയത്. 14 കാരിയുടെ ബന്ധുക്കള്‍ ഇന്നലെ രാവിലെ തൃശൂരിലെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ക്കൊപ്പം പറഞ്ഞയച്ചു.


തൃശൂര്‍: തിരുവനന്തപുരത്ത് കഴക്കൂട്ടത്തുനിന്നും കാണാതായ പതിമൂന്നുകാരിക്കുവേണ്ടിയുള്ള തെരച്ചിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ തൃശൂരില്‍ ട്രെയിനില്‍നിന്നും കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് കാണാതായ പതിനാലുകാരി പെണ്‍കുട്ടിയെയാണ് തൂശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ടാറ്റാനഗര്‍ എക്‌സ്പ്രസിലെ ടോയ്‌ലറ്റില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഈ കുട്ടി തിരുപ്പൂരില്‍നിന്ന് കാണാതായ കുട്ടിയാണെന്ന് മനസിലായത്. 

പിന്നീട് കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടേകാലോടെയാണ് ട്രെയിനില്‍നിന്ന് കൂട്ടിയെ കണ്ടെത്തിയത്. 14 കാരിയുടെ ബന്ധുക്കള്‍ ഇന്നലെ രാവിലെ തൃശൂരിലെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ക്കൊപ്പം പറഞ്ഞയച്ചു. അതേസമയം കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയെ കണ്ടെത്തി. വിശാഖപട്ടണത്തു നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

Latest Videos

20ന് രാവിലെ  അമ്മയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി, പിന്നീട് കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്ത തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി ഇപ്പോൾ ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ നേതൃത്തിലുള്ള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Read More : 40 മുടക്കിയാൽ 12 കോടി! കേരള ലോട്ടറിയെന്ന് കരുതിയാൽ കാശ് പോകും; ഒന്നല്ല, 60 വ്യാജ ആപ്പുകൾ, ഗൂഗിളിന് നോട്ടീസ്
 

click me!