കനത്ത മഴ, പിന്നാലെ ഇടിവെട്ടി, വള്ളത്തിൽ നിന്ന് തെറിച്ചു; കടലില്‍ കാണാതായ റസാഖിന്‍റെ മൃതദേഹം കണ്ടെത്തി

By Web Team  |  First Published Jan 10, 2024, 2:29 AM IST

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നാട്ടുകാരും  ഇന്നലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് വൈകീട്ട് ആറോടെ വളയില്‍ കടപ്പുറത്തിനടുത്ത കടലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. 


നന്തി ബസാര്‍: കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കടലൂരിലെ പിടികവളപ്പില്‍ റസാഖിന്റെ (50) മൃതദേഹമാണ് ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട്  ആറോടെയാണ് തട്ടാന്‍കണ്ടി അഷ്‌റഫിനൊപ്പം റസാഖ് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയത്. രാത്രി  ഏഴോടെ കനത്ത മഴയും, ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് പേരും രണ്ട് ഭാഗങ്ങളിലായി തെറിച്ചു പോവുകയായിരുന്നു. അഷ്‌റഫ് നീന്തി രക്ഷപ്പെട്ടു. റസാഖിനെ കണ്ടെത്താനായിരുന്നില്ല.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നാട്ടുകാരും  ഇന്നലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് വൈകീട്ട് ആറോടെ വളയില്‍ കടപ്പുറത്തിനടുത്ത കടലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.  മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച കടലൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. പിതാവ് പരേതനായ മൊയ്തു, മാതാവ് നബീസ, ഭാര്യ: റാബ്യ, മക്കള്‍: ഉമര്‍ മുഖ്ദാദാര്‍, മുഹമ്മദ് റഫി , ഉമൈര്‍, റുഫൈദ്.  സഹോദരങ്ങള്‍: ബഷീര്‍, ഹമീദ്, ഇബ്രാഹിം, ആയിശ്ശ, സുബൈദ. പരേതരായ കുഞ്ഞബ്ദുള്ള, അബ്ദുറഹിമാന്‍

Latest Videos

Read More : .

click me!