കോഴിക്കോട് കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

By Web Team  |  First Published Dec 27, 2024, 11:42 AM IST

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്


കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താമ്പി കണിയാണി ചന്തുവാണ് മരിച്ചത്. 80 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മുതലാണ് ചന്തുവിനെ കാണാതായത്.

തുടര്‍ന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കിണറ്റിൽ നിന്നും ഫയര്‍ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Latest Videos

undefined

വയനാട് ടൗൺഷിപ്പ്; നിർണായക വിധിയുമായി ഹൈക്കോടതി; എസ്റ്റേറ്റ് ഭൂമികൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാം, ഹർജി തള്ളി

'ചോറ് ഇവിടെയും കൂറ് അവിടെയും'; തൃശൂർ മേയര്‍ എംകെ വർഗീസിനെതിരെ ആഞ്ഞടിച്ച് വിഎസ് സുനിൽകുമാർ, എൽഡിഎഫിനും വിമർശനം

 

click me!