ജോലിയില്‍ പ്രവേശിച്ചശേഷം കാണാതായി; സൂപ്രണ്ട് ഓഫീസിനുള്ളിൽ അസി. പോസ്റ്റ് മാസ്റ്റര്‍ മരിച്ച നിലയില്‍ 

By Web Team  |  First Published Apr 19, 2024, 11:20 AM IST

ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ജോലിയിൽ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു.


കൊച്ചി:കാണാതായ അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മുപ്പത്തടം സ്വദേശി കെ. ജി. ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന പഴയ മുറിയിലാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു.

ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററായിരുന്നു. ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Latest Videos

'മുന്നണിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമം, ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വമ്പിച്ച ജയം നേടും'

 

click me!