കോഴിക്കോട് മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

By Web Team  |  First Published Nov 23, 2024, 8:06 PM IST

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു.16 പേര്‍ക്ക് പരിക്കേറ്റു.


കോഴിക്കോട്: കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ ഒരാള്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ. ഷാഹിദുൽ ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കക്കാടം പൊയിലില്‍ നിന്ന് കൂമ്പാറയിലേക്ക് വരുമ്പോള്‍ മേലേ കൂമ്പാറ വെച്ചാണ് പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്ന് മലയാളികളും 14 അതിഥി തൊഴിലാളികളും ഉള്‍പ്പെടെ 17 പേര്‍ പിക്കപ്പിലുണ്ടായിരുന്നു. നിര്‍മ്മാണ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.

മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ 16 പേരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളാണ് മരിച്ചത്. മറ്റ് പതിനഞ്ച് പേര്‍ ഇവിടെ ചികിത്സയിലാണ്. പരിക്കേറ്റ ഒരാളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest Videos

undefined

അപകട വിവരമറിഞ്ഞ് ലിന്‍റോ ജോസഫ് എം.എല്‍.എ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തം ഏകദേശം പൂര്‍ത്തിയായ ശേഷമാണ് തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തിയത്. രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരോടും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനോടും സിഐ തട്ടിക്കയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. സംഘര്‍ഷം പരിഹരിക്കുന്നതിനിടെ ലിന്‍റോ ജോസഫ് എം.എല്‍.എക്ക് നേരേയും സിഐ മോശമായി പെരുമാറിയെന്ന ആക്ഷേപമുണ്ട്. സിഐയുടെ പെരുമാറ്റത്തെ കുറിച്ച്  ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായി എം.എല്‍.എ ലിന്‍റോ ജോസഫ് അറിയിച്ചു.

യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ; വീഡിയോകൾ 24മണിക്കൂറിനകം നീക്കിയില്ലെങ്കിൽ നിയമ നടപടി

കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു, രക്ഷകരായി സഹപാഠികള്‍

click me!