എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം.അപകടത്തിൽ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
പത്തനംതിട്ട:എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്.
എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, ഡ്രൈവര്‍ താഴെ വീണു, എറണാകുളത്ത് ബസ് നിയന്ത്രണം വിട്ട് അപകടം