ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന
പാലക്കാട്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു. കൊൽക്കത്ത സ്വദേശിയായ 29കാരൻ അമിനുർ ഷേക്ക് ആണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.