രാത്രി കഞ്ചാവുമായി പോകുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; പിന്നാലെ മുറിയിൽ പരിശോധന, കഞ്ചാവ് കണ്ടെടുത്തു

By Web Team  |  First Published Nov 18, 2024, 10:36 AM IST

ഈ മേഖലയിൽ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കൊൽക്കത്ത ശാരദാബാദ് 
സ്വദേശിയായ നജീമുള്ള എന്നയാളാണ് 2.300 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ കഴി‌ഞ്ഞ ദിവസം രാത്രി ഇയാൾ കുടുങ്ങുകയായിരുന്നു.

കെട്ടിട നിർമാണ തൊഴിലാളിയായാണ് നജീമുള്ള കുറ്റിക്കാട്ടൂരിൽ വാടകയ്ക്ക് മുറിയെടുത്ത് താമസിച്ചിരുന്നത്. കുറ്റക്കാട്ടൂർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് ഇതിനിടെ രഹസ്യ വിവരവും കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡാൻസാഫ് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി കഞ്ചാവുമായി പോവുകയായിരുന്ന നജീമുള്ള ഡാൻസാഫിന്റെ പിടിയിലാവുന്നത്.

Latest Videos

തൊട്ടുപിന്നാലെ ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വലിയ പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് വിൽപന നടത്തുന്നതിന് ആവശ്യമായ പാക്കറ്റുകളും മുറിയിലുണ്ടായിരുന്നു. അതിഥി തൊഴിലാളികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വിൽപ്പന. 500 രൂപ മുതൽ വിലവരുന്ന ചെറിയ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് വിറ്റിരുന്നതെന്നും ഇയാൾ മൊഴി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!